ജീവിത യഥാര്ത്യങ്ങള്‍ കൊഞ്ഞനം കുത്തിയ..കലാലയ ജീവിതം.....പുതിയ സുഹൃത്തുക്കള്‍ ...പുതിയ ശീലങ്ങള്‍..ഒരു തരം കൌതുക ലോകം..മഴയെ സ്നേഹിച്ച..നിലാവിലൂടെ നടന്ന....ഇളം മഞ്ഞില്‍ അലിഞ്ഞു ചേരാന്‍.കൊതിച്ച ....സ്വപ്നങ്ങളെ പുണര്‍ന്നു ഉറങ്ങാതെ കിടന്ന .രാവുകള്‍ക്ക് എന്ത് സൌന്ദര്യമായിരുന്നു..എന്ത് സൌരഭ്യമായിരുന്നു....
എന്നിലെ എന്നെത്തേടി നടന്ന യൌവനം..സന്തോഷങ്ങളുടെ നാളുകള്‍..ആഘോഷ തിമിര്‍പ്പുകള്‍ രാവ് പകലാക്കുമ്പോള്‍...എനിക്കറിയാമായിരുന്നു ഞാന്‍ എന്നില്‍ നിന്നു തന്നെ ഒളിചോടുകയായിരുന്നെന്നു....
ഇനിയുമുണ്ട് ഓര്‍മകള്‍..നിഴല് പോലെ നെഞ്ചോടു ചേര്‍ന്ന്...
എനിക്കിനിയും പോകണം ആ വഴികളിലൂടെ ..നഷ്ടപ്പെട്ട് പോയ . .എന്‍റെ ദിവസങ്ങളിലെ ബാക്കി പത്രങ്ങളെയും തിരഞ്ഞു ....എന്നെ ഞാനാക്കിയ ആ നാളുകളെ ഞാനെങ്ങനെ മറക്കും.....

















