Tuesday, July 27, 2010

മഴ ചിത്രങ്ങള്‍ -5


ഒരു മഴകാലത്തിന്റെ...നനവുള്ള ഓര്‍മ്മകള്‍...
വീണ്ടും വീണ്ടും മഴ നനയാന്‍ കൊതിയാകുന്നു...
മഴത്തുള്ളികളുടെ കിന്നാരത്തിനു ..നിന്റെ സ്വരം...
സ്പര്‍ശനത്തില്‍...നിന്റെ സാന്നിധ്യം...
മരം പെയ്യുന്ന സന്ധ്യകള്‍ക്ക്....നമ്മുടെ സ്വപ്നങ്ങളുടെ ..മനോഹാരിത..........
വരൂ..നമുക്കീ മഴയില്‍ കൈ കോര്‍ത്ത്‌ നടക്കാം....

ഞാന്‍..

.

ആരായിരുന്നു എനിക്ക് നീയും... നിനക്ക് ഞാനും......നമുക്ക് തിരയാം..എന്നെങ്കിലും ..ഒരുത്തരം...കിട്ടുമെന്ന പ്രതീക്ഷയോടെ....

Wednesday, July 7, 2010

ഒരാളെ ...ഒരാളെ മാത്രം.. പ്രണയിച്ച പെണ്‍കുട്ടി..





.നഗരകാഴ്ച്ചകള്‍....ഇന്നെനിക്കൊരു കൌതുകം  അല്ലാതായി മാറിയിരിക്കുന്നു.. ജീവിത തിരക്കിലെ കുറച്ചു നിമിഷങ്ങള്‍ മാത്രം...അയ്യോ മറന്നു പോയി ഞാന്‍ എന്നെ പറ്റി പറഞ്ഞില്ലല്ലോ...ഞാനാണ്‌ പ്രിയംവദ..കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍..സാധികാത്ത കാര്യം വ്യസനസമേതം അറിയിക്കുന്നു...എന്നാണ് ഞാന്‍ ആദ്യമായി അയാളെ കണ്ടെത് എന്നെനികോര്‍മ്മ വരുന്നില്ല..പക്ഷെ ഞാന്‍ അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ അയാള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു...അയാളുടെ പകലുകള്‍..എന്‍റെ ചലനങ്ങളെ ആശ്രയിചാരുന്നു..എന്‍റെ   ഏകാന്ത സന്ധ്യകള്‍..അയാളുമായി പങ്കു വെയ്ക്കുമ്പോള്‍..അവന്റെ സ്വപ്നങ്ങളും...നിശ്വാസങ്ങളും ..എനിക്കായി പകുത്തു നല്‍കുമ്പോള്‍...ഞങ്ങളുടെ ഒരു കൊച്ചു ലോകം...എന്‍റെ മുന്നില്‍..നിറഞ്ഞു നിന്നു...പിന്നെ പതിയെ എന്‍റെ രാവുകളുടെ കാവല്‍..ഞാന്‍ അവനു നല്‍കി...നിറഞ്ഞ മനസ്സോടെ...


  ..ഞാന്‍ അവനു മാത്രമായി കൊടുത്ത രാവുകള്‍ക്ക്‌..അവന്‍ പുതിയ അവകാശികളെ..കണ്ടെത്തിയപ്പോള്‍...ഒരു തരം വാശിയോടെ ഞാന്‍ അവനെ അനുസരിച്ചു...കാണാത്ത നാടുകള്‍...കേള്‍ക്കാത്ത ഭാഷകള്‍....നാലു ചുവരുകള്‍ക്കുള്ളില്‍ ഉടിച്ചസ്തമിച്ച രാപകലുകള്‍..എന്നില്‍ കൂടി കടന്നു പോകുന്ന അപരിചിത മുഖങ്ങളില്‍ നിന്നു..എന്‍റെ പ്രണയവും ഞങ്ങളുടെ സ്വപ്നങ്ങളും..ഞാനൊളിപ്പിച്ചു വച്ചു...


   ഞങ്ങള്‍ ആദ്യമായി ..കണ്ടുമുട്ടിയ..നഗരത്തിലെ..ഞങ്ങള്‍ ഒരായിരം തവണ  കൈ കോര്‍ത്ത്‌ നടന്ന..ആ റെയില്‍വേ ട്രാക്കില്‍..ഞാനെന്‍റെ പ്രണയത്തെ...അവസാനിപ്പിക്കുമ്പോള്‍...കാലം തെറ്റി പെയ്തൊരു മഴയുടെ..കണ്ണുനീരില്‍...ലയിച്ചു ചേരുന്ന ചോരത്തുള്ളികളില്‍..നിനക്കായി തുടിക്കുന്ന..നിന്റേതു മാത്രമായിരുന്നെങ്കില്‍..എന്ന് ഞാന്‍ കൊതിച്ച...നിനക്കായി മാത്രം ഞാന്‍ കരുതി വെച്ച...നീ ഒരിക്കലും കാണാതെ പോയ എന്‍റെ പ്രണയം...എന്‍റെ ഹൃദയം..ബാക്കി ആവുന്നു....


സസ്നേഹം പ്രിയംവദ....

Thursday, July 1, 2010

ചെമ്പനീര്‍ പൂവ്.

സ്നേഹം

സ്നേഹം.....

പ്രണയ ചിത്രങ്ങള്‍...2

എന്‍റെ തിരച്ചിലുകള്‍  ....എന്‍റെ കരച്ചിലുകള്‍....എന്‍റെ സ്വപ്നങ്ങള്‍....എല്ലാം....

പ്രണയ ചിത്രങ്ങള്‍...1


 കണ്മുന്നില്‍ കവിതയായി നീ നിറയുമ്പോള്‍...കണ്ണുകള്‍ അടയ്ക്കാന്‍ കൊതിക്കുന്നു ഞാന്‍...