ജീവിതത്തിന്റെ വഴികളില്‍ ഒരു വര്ഷം കൂടി കൊഴിഞ്ഞു പോകുന്നു....ഇനിയും വായിച്ചു തീരാത്ത ...എന്ന് വായിച്ചു തീരുമെന്ന് യാതൊരു ഉറപ്പും ഇല്ലാത്ത
ഒരു പുസ്തക ത്തിലെ ..ഒരു താള്‍ കൂടി ..(കൃത്യമായി പറഞ്ഞാല്‍ മുപ്പത്തി രണ്ടാമത്തെ താള്‍ ) നമ്മുടെ അനുവാദം ..കാത്തു നില്‍ക്കാതെ ..മറിഞ്ഞു പോകുന്നു ..എനിക്കിന്നും ഈ പുസ്തകത്തിലെ കഥ ഗതി പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല ..എന്താകുമെന്നോ ...എവിടെ ചെന്നെതുമെന്നൊ ..ഒന്നും അങ്ങോട്ട് ഉറപ്പിച്ചു പറയാന്‍ പറ്റുന്നില്ല ..എങ്കിലും വായിച്ചു മതിയാവാതെ കടന്നു പോകുന്ന ഈ താളുകളില്‍ ഞാന്‍ പരിചയപെട്ട പുതിയ കഥാപാത്രങ്ങള്‍.. .....വരികളില്‍ ഞാന്‍ കണ്ട പുതിയ അനുഭവങ്ങള്‍ .. പുതിയ സൌഹൃദങ്ങള്‍ ........ഇണങ്ങി ചേരാന്‍ മടിച്ചു നില്‍ക്കുന്ന നാഗരികതയുടെ മൂടുപടം...തിരിഞ്ഞു നോക്കുമ്പോള്‍ ഒന്ന് കൂടി മനസ്സിരുത്തി വായിക്കാമായിരുന്നു ...എന്ന് തോന്നുന്നു ...എന്ത് ചെയ്യാന്‍ കുറച്ചു പൊട്ടും പൊടിയും ..മാത്രം ബാക്കി വെച്ച് ആ താള്‍ എന്നേയ്ക്കുമായി മാഞ്ഞു പോയി..എങ്കിലും ഓരോ നിമിഷവും മിഴിവേറി വരുന്ന ..എന്നും ഞാന്‍ നെഞ്ചോടു ചേര്‍ത്ത് വെച്ച .കുറച്ചു കഥാപാത്രങ്ങള്‍ മാത്രം മതി..എനിക്ക് പുതിയ പ്രതീക്ഷകളോടെ ...നിറഞ്ഞ മനസ്സോടെ ...ഈ പുസ്തകം ഇനിയും വായിച്ചു തീര്‍ക്കുവാന്‍.. .........ഞാന്‍ തുടങ്ങട്ടെ..അടുത്ത 365 ദിവസ്സങ്ങള്‍ കൊണ്ട് എനിക്ക് ഒരു ഏട് കൂടി ഭംഗിയായി വായിച്ചു തീര്‍ക്കണം..പുതുവത്സര ആശംസകള്‍
